സങ്കടക്കാഴ്ചയായി...കാതുകുത്താനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു
സങ്കടക്കാഴ്ചയായി... കാതുകുത്താനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അനസ്‌തേഷ്യ ഓവര്‍ഡോസ് നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കാതുകുത്തുമ്പോള്‍ വേദനിക്കാതിരിക്കാനായി അനസ്‌തേഷ്യ നല്‍കാനാണ് ഇവര്‍ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വെച്ച് ഡോക്ടര്‍ കുട്ടിയുടെ രണ്ടു ചെവിയിലും കുത്തിവെപ്പെടുത്തതായി ഇവര്‍ പറയുന്നു. ഇതിനെ പിന്നാലെ അബോധാവസ്ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നു. ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കാതുകുത്താനായി ഡോക്ടര്‍ അനസ്‌തേഷ്യ നല്‍കിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha