പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍..ഒരൊറ്റ ബസില്‍ വന്ന 120 പേര്‍..സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘം..
ലോകത്തിന്റെയും രാജ്യത്തിന്റെയും മുഴുവൻ കണ്ണുകളെയും മഹാകുംഭമേളയിലേക്കാണ് . അതിനിടയിൽ കഴിഞ്ഞ ദിവസമാണ് തിക്കിലും തിരക്കിലും പെട്ട് അവിടെ മരണങ്ങൾ സംഭവിച്ചിരുന്നു . എന്നാൽ ആ അപകടം മനപ്പൂർവം ഉണ്ടാക്കിയതാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത് . പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍ ഒരൊറ്റ ബസില്‍ വന്ന 120 പേര്‍ ആണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. ഇപ്പോള്‍ ഓപ്പറേഷന്‍ 120 എന്ന പേരില്‍ ഈ സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപി പൊലീസിന്റെ
പ്രത്യേക ദൗത്യ സംഘവും(എസ് ടി എഫ്) ഭീകരവാദ വിരുദ്ധ സെല്ലും(എടിഎസ്) അഹോരാത്രം പണിപ്പെടുകയാണ്. ഈ 120 പേരില്‍ മലയാളികളും ഉണ്ടെന്നും ഉത്തര്‍പ്രദേശിലെ ചില ഹിന്ദു പത്രങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതായി പറയുന്നു.ഒരൊറ്റ ടൂറിസ്റ്റ് ബസില്‍ 120 പേരോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബസ് പ്രത്യേക ദുഷ്ടലാക്കോടെയാണ് എത്തിയതെന്നും ഇതിനുള്ളില്‍ 120 പേരെ കുത്തിനിറച്ചാണ് കൊണ്ടുവന്നതെന്നും പറയുന്നു. .പ്രയാഗ് രാജില്‍ മഹാകുംഭമേള നടക്കുന്ന പ്രദേശത്ത് സ്ഥാപിച്ച 2500 എഐസജ്ജമായ ക്യാമറകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ചാണ് ഇതേക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്.
കാരണം തിക്കുംതിരക്കും ഉണ്ടായതിനെതുടര്‍ന്ന് 30 പേര്‍ കൊല്ലപ്പെട്ടതോടെ അതുവരെ പ്രയാഗ് രാജിലെ മഹാകുംഭമേള പരിസരത്ത് സജീവമായിരുന്ന 16000 മൊബൈലുകള്‍ സ്വിച്ചോഫായതായി കണ്ടെത്തിയിരുന്നു. ഇത് ആരൊക്കെയാണ് എന്നും അന്വേഷിച്ചുവരുന്നു. സ്വിച്ചോഫായ 16000 ഫോണുകളില്‍ 100 ഫോണുകളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. എന്തായാലും ഇവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ 120 എന്ന ദൗത്യത്തിന് ഉത്തര്‍പ്രദേശിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത് എന്നതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് ചുരുങ്ങും എന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha