ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് കോടതി
![](https://www.malayalivartha.com/assets/coverphotos/w657/326777_1738842742.jpg)
ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി, മാസം രണ്ടുലക്ഷം രൂപ ജീവനാംശം നല്‍കാനും ഉത്തരവിട്ടു.
ധനഞ്ജയ് മുണ്ടെയുടെ ആദ്യഭാര്യയാണ് കരുണ മുണ്ടെ. 1998-ലായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. 2018-ന് ശേഷമാണ് ബന്ധം വഷളായതെന്ന് പരാതിയില്‍ പറയുന്നു. ഇരുവരുടേയും ജാതിമാറിയുള്ള പ്രണയവിവാഹമായിരുന്നു.
പിന്നീട് ധനഞ്ജയ് മുണ്ടെ രാജശ്രീ മുണ്ടെയെ വിവാഹം ചെയ്തു. ഇത് ചോദ്യംചെയ്തപ്പോള്‍, സാമൂഹത്തില്‍ സല്‍പ്പേര്‍ കാത്തുസൂക്ഷിക്കാന്‍ കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു വിവാഹമെന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha