ഇന്ത്യയുടെ ചന്ദ്രയാൻ-4 ദൗത്യം 2027-ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്..പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്..സമുദ്രപര്യവേഷണദൗത്യം സമുദ്രയാനും അടുത്തവർഷമുണ്ടാകുമെന്ന് മന്ത്രി..
![](https://www.malayalivartha.com/assets/coverphotos/w657/326825_1738913386.jpg)
റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 4 ദൗത്യം സങ്കീർണമായ ഒട്ടേറെ സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇന്ത്യയെ സജ്ജമാക്കാനുമുള്ള പരീക്ഷണങ്ങളുടെ തുടക്കം കുറിക്കലാണ് ചന്ദ്രയാൻ 4. ചന്ദ്രയാൻ 3 ദൗത്യത്തിൽ സോഫ്റ്റ് ലാൻഡിങ് നടന്ന ചന്ദ്രന്റെ തെക്കേ ധ്രുവമേഖലയിലാകും പരീക്ഷണങ്ങൾ തുടരുക.
ഇപ്പോഴിതാ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ-4 ദൗത്യം 2027-ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്.വാർത്താഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എൽ.വി.എം.-3 റോക്കറ്റുപയോഗിച്ച് രണ്ടുഘട്ടമായാകും ദൗത്യത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും ഭ്രമണപഥത്തിലെത്തിക്കുക. തുടർന്ന് ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിച്ചാകും ദൗത്യം പൂർത്തിയാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
2027 ലെ പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലെത്തിച്ചശേഷം അവരെസുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യവും സമുദ്രോപരിതലത്തിൽനിന്ന് 6000 മീറ്റർ താഴ്ചയിൽ ആളെയെത്തിച്ചുള്ള സമുദ്രപര്യവേഷണദൗത്യം സമുദ്രയാനും അടുത്തവർഷമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യഘട്ടമായി ‘വ്യോമമിത്ര’യെന്ന റോബോട്ടിനെ ഈ വർഷംതന്നെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി വലിയ റോക്കറ്റുകൾക്കായി ശ്രീഹരിക്കോട്ടയിൽ പുതിയ വിക്ഷേപണത്തറ സജ്ജമാക്കുമെന്നും ഭാരംകുറഞ്ഞ ഉപഗ്രഹഹങ്ങൾ വിക്ഷേപിക്കാനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വിക്ഷേപണകേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യൻ ബഹിരാകാശയാത്രികരെ താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യം അടുത്ത വർഷം വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha