ട്രംപുമായ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി
![](https://www.malayalivartha.com/assets/coverphotos/w657/326854_1738938216.jpg)
കൈയ്യും കാലും കെട്ടിയിട്ട് ക്രിമിനലുകളെപ്പോലെ ഇന്ത്യക്കാരെ തിരിച്ചയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാ തുറന്ന് ഒരക്ഷരം പ്രതികരിച്ചില്ല. ട്രംപിന്റെ ഉറ്റചങ്ങാതി എന്തേ തിരിച്ച് പ്രതികരിച്ചില്ല. മോദിക്ക് നേരെ വലിയ വിവാദം കത്തിപ്പുകയുകയാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍ണായക വിവരം പുറത്ത് വന്നിരിക്കുന്നത്. ട്രംപുമായ് കൂടിക്കാഴ്ചയ്ക്ക് മോദി തയ്യാറെടുക്കുന്നുവെന്നാണ്. നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഫെബ്രുവരി 12, 13 തീയതികളില്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ തീയതി പുറത്തുവിട്ടത്. ഡൊണാള്‍ഡ് ട്രംപ് രണ്ടാംതവണയും യു.എസ്. പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
ഫെബ്രുവരി 10 മുതല്‍ 12 വരെ മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് ശേഷമാണ് യു.എസിലേക്ക് തിരിക്കുക. ഫ്രാന്‍സിലെത്തുന്ന മോദി പാരീസില്‍ നിര്‍മിതബുദ്ധി ഉച്ചകോടിയില്‍ പങ്കെടുക്കും. നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതിത്തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് മോദിയുടെ സന്ദര്‍ശനം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതുസംബന്ധിച്ച വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മോദി ട്രംപിനെ കാണാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്. അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍, തിരിച്ചയക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ചെറിയതോതില്‍ വര്‍ധനയുണ്ടായേക്കാമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരുമായുള്ള യു.എസ്. സൈനിക വിമാനം ജനുവരി അഞ്ചാംതീയതിയാണ് അമൃത്സറില്‍ ഇറങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരുടെ കൈകളില്‍ വിലങ്ങും കാലില്‍ ചങ്ങലയും അണിയിപ്പിച്ചതിനെതിരേ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. പ്രതിപക്ഷം, കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം, അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 15,668 ഇന്ത്യക്കാരെയാണ് 2009 മുതല്‍ ഇതുവരെ യു.എസ്. തിരിച്ചയച്ചിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha