അധ്യാപഹയന്‍മാര്‍... 13കാരിയെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്നുപേര്‍ പിടിയില്‍; ഞെട്ടലോടെ രക്ഷിതാക്കള്‍
![](https://www.malayalivartha.com/assets/coverphotos/w657/326875_1738989780.jpg)
കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞ് കൊടുത്ത് നേര്‍ വഴിയില്‍ നടത്തുന്ന അധ്യാപകരാണ് എല്ലാവരുടേയും മനസില്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും ഞെട്ടിക്കുന്ന ക്രൂരമായ വാര്‍ത്തയാണ് വരുന്നത്. 13വയസുകാരിയായ വിദ്യാര്‍ത്ഥിയെയാണ് അദ്ധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതികളായ മൂന്ന് അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങളായി കുട്ടി സ്‌കൂളില്‍ വരുന്നില്ലെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് സംഭവം പ്രധാനാദ്ധ്യാപികയോട് പറഞ്ഞത്. പിന്നാലെ അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി.
അദ്ധ്യാപകരിലൊരാള്‍ പെണ്‍കുട്ടിയെ മുന്‍പ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് അറിഞ്ഞ മറ്റ് രണ്ട് അദ്ധ്യാപകരും കൂടി ചേര്‍ന്ന് വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് അദ്ധ്യാപകര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നുണ്ട്. പെണ്‍കുട്ടിയെ കൃഷ്ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടി ഗര്‍ഭിണിയല്ലെന്നും ഗര്‍ഭച്ഛിദ്രം നടത്തിയിട്ടില്ലെന്നും കളക്ടര്‍ എസ് ദിനേശ് പറഞ്ഞു.
അതേസമയം യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം. ആണ്‍സുഹൃത്താണ് കൊലപാതകത്തിന് ശ്രമിച്ചത്.
ഇരുപത്തെട്ടുകാരിയും വെണ്‍പകല്‍ സ്വദേശിനിയുമായ സൂര്യ ഗായത്രിക്കാണ് കൊടാങ്ങാവിള സ്വദേശി സച്ചുവിന്റെ ആക്രമത്തില്‍ സാരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സൂര്യയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സച്ചു വിവാഹിതനാണെങ്കിലും ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇതിനിടെയാണ് സൂര്യയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ അടുത്തിടെ സൂര്യഗായത്രി മറ്റൊരാളെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്ന് സച്ചുവിന് സംശയമായി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയില്‍ എത്തിച്ചതായാണ് വിവരം. പരിക്ക് സാരമുള്ളതാണ്. സൂര്യയെ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞ സച്ചുവിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിട്ട യുവാവ് അറസ്റ്റിലായി. 27കാരനായ ഹേമരാജാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍- തിരുപ്പതി ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത രേവതിയ്ക്കാണ് (35) ദുരനുഭവം ഉണ്ടായത്.
രാവിലെ 6.40ഓടെയാണ് യുവതി റിസര്‍വ് ചെയ്യാത്ത ടിക്ക?റ്റുമായി ട്രെയിനില്‍ പ്രവേശിച്ചത്. തുടര്‍ന്ന് വനിതാ കോച്ചില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് കോച്ചില്‍ ഏഴ് സഹയാത്രികരായ സ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിന്‍ ജോലര്‍പേട്ട് റെയില്‍വേ സ്?റ്റേഷനില്‍ എത്തിയതോടെ രേവതി ഒഴികെ കോച്ചിലുണ്ടായിരുന്ന എല്ലാ സ്ത്രീകളും ഇറങ്ങിപ്പോയി. ആ സമയത്താണ് ട്രെയിനിലേക്ക് ഹേമരാജ് കയറിയത്.തുടര്‍ന്ന് ഇയാള്‍ ഒറ്റയ്ക്കിരിക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനം തടയുന്നതിനിടെ രേവതി ഇയാളെ ചവിട്ടി. ഇതില്‍ പ്രകോപിതനായ പ്രതി ട്രെയിനില്‍ നിന്ന് രേവതിയെ പുറത്തേക്ക് തളളിയിടുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രേവതി, അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha