ആംആദ്മി സർക്കാർ തകർന്നു വീഴുമ്പോഴും, ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക, എന്നതാണ് കോൺഗ്രസിന്റെ ഗതികേട്..ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ..
![](https://www.malayalivartha.com/assets/coverphotos/w657/326915_1739012466.jpg)
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റുകളുടെ ലീഡുമായി ബിജെപി കുതിക്കവേ തിരിച്ചടി നേരിട്ട് മുൻമുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കേജ്‌രിവാൾ തോറ്റു .22 സീറ്റാണ് നിലവിൽ ആം ആദ്മിക്ക് കോൺഗ്രസ്സ് ഇപ്പോഴും പൂജ്യമാണ് . ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണും.ആംആദ്മി സർക്കാർ തകർന്നുവീഴുമ്പോഴും ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക എന്നതാണ് കോൺഗ്രസിന്റെ ഗതികേട്.
തുടർച്ചയായി 15 വർഷം ഇന്ദ്രപ്രസ്ഥം കയ്യാളിയ കോൺഗ്രസ് പാർട്ടിക്ക് ഇത്തവണയും സന്തോഷിക്കാൻ ഒന്നുമില്ല, ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ, സാന്നിധ്യം പോലും തെളിയിക്കാകാതെ പാർട്ടി തുടരുമ്പോൾ കൈയ്‌ക്ക് പ്ലാസ്റ്ററിട്ട് വിശ്രമിക്കാൻ പറയുകയാണ് ഡൽഹി ജനത.ലീഡ് നിലയിൽ കുതിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് നേരത്തെ സച്ച്‌ദേവ വ്യക്തമാക്കിയിരുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മാറിമറിഞ്ഞ് ഫലങ്ങൾ. ഭരണത്തിലിരിക്കുന്ന ആം ആദ്‌മി പാർട്ടിക്ക് കടുത്ത പ്രഹരം നൽകി ബിജെപി മുന്നേറുകയാണ്.ആം ആദ്‌മി പാർട്ടി മുന്നിലും പിന്നിലുമായി അഞ്ചിലേറെ തവണയാണ് ഫലങ്ങൾ മാറിമറിഞ്ഞത്. 28 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് ഫലങ്ങളിലേറെയും പ്രവചിച്ചത്. അഴിമതി കേസുകൾ തളർത്തിയെങ്കിലും നാലാം ടേമിലേക്കുള്ള പോരാട്ടത്തിലാണ് എഎപി.70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 60.54 ശതമാനം ആണ് പോളിംഗ് രേഖപ്പെടുത്തിയത്. 70 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യ 36 ആണ്. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും രണ്ട് കമ്പനി കേന്ദ്രസേനയും, ഡൽഹി പൊലീസിന്റെ സംഘവും.വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വിലക്കി. സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha