വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചവരെ ഡല്‍ഹി നിവാസികള്‍ തിരിച്ചറിഞ്ഞെന്ന് അമിത് ഷാ
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചവരെ ഡല്‍ഹി നിവാസികള്‍ തിരിച്ചറിഞ്ഞെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയുടെ ഹൃദയത്തില്‍ ഇനി മോദിയുണ്ടെന്നും ഈ വിജയം മോദി ഗ്യാരന്റിയുടെ വിജയമാണെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
''ആവര്‍ത്തിച്ചുള്ള വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് ഡല്‍ഹി നിവാസികള്‍ തെളിയിച്ചിട്ടുണ്ട്. മലിനമായ യമുന, വൃത്തിഹീനമായ കുടിവെള്ളം, തകര്‍ന്ന റോഡുകള്‍, നിറഞ്ഞൊഴുകുന്ന അഴുക്കുചാലുകള്‍, എല്ലാ തെരുവുകളിലും തുറന്നിരിക്കുന്ന മദ്യശാലകള്‍ ഇവയ്‌ക്കെല്ലാം പൊതുജനങ്ങള്‍ വോട്ടിലൂടെ ഉത്തരം നല്‍കി. ഡല്‍ഹിയിലെ ഈ മഹത്തായ വിജയത്തിനായി രാപ്പകല്‍ പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനെയും ഞാന്‍ അഭിനന്ദിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ എന്നിവരെയും ഞാന്‍ അഭിനന്ദിക്കുന്നു.'' - അമിത് ഷാ എക്‌സില്‍ കുറിച്ചു.
മോദിജിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ലോകത്തിലെ ഏറ്റവും മികച്ച രാജ്യതലസ്ഥാന നഗരമാകുമെന്നും അമിത്ഷാ പറഞ്ഞു. ''ഡല്‍ഹിയില്‍ നുണകളുടെ ഭരണം അവസാനിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിനും അരാജകത്വത്തിനും ഏറ്റ പരാജയമാണ്. മോദിയുടെ വികസനത്തില്‍ ഡല്‍ഹിക്കാരുടെ വിശ്വാസമാണ് ഈ വമ്പിച്ച ജനവിധിക്ക് പിന്നില്‍. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി. മോദിജിയുടെ നേതൃത്വത്തില്‍, ബിജെപി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും. ഡല്‍ഹിയെ ലോകത്തിലെ ഒന്നാം നമ്പര്‍ തലസ്ഥാനമാക്കും. ഇതു പുതിയ യുഗത്തിന്റെ തുടക്കമാണ്.'' - അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha