ദില്ലിയിലേത് ഐതിഹാസിക വിജയം: ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി
![](https://www.malayalivartha.com/assets/coverphotos/w657/326925_1739026051.jpg)
ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. മോദി ഗ്യരണ്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദിയറിയിച്ച മോദി, ദില്ലി ഇപ്പോള്‍ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് കൂട്ടിച്ചേര്‍ത്തു. ദില്ലി മിനി ഹിന്ദുസ്ഥാനാണ്. ദില്ലി ഇപ്പോള്‍ ബിജെപിക്ക് അവസരം നല്‍കിയിരിക്കുന്നു. 'സബ്കാ സാത് സബ്കാ വികാസ്' എന്നത് ദില്ലിക്ക് മോദിയുടെ ?ഗ്യാരണ്ടിയാണ്. ദില്ലി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദില്ലിയിലും ബിജെപി പുതു ചരിത്രം രചിച്ചു.
ദില്ലി ബിജെപിയെ മനസ് തുറന്നു സ്‌നേഹിച്ചു. ഈ സ്‌നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തില്‍ തിരിച്ചു തരും. കൂടുതല്‍ ഊര്‍ജ്ജത്തില്‍ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപി പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു.
ബിജെപി പ്രവര്‍ത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ദില്ലിയില്‍ നേടിയ ഉജ്ജ്വല വിജയം. നിങ്ങള്‍ ഓരോരുത്തരും വിജയത്തിന്റെ അവകാശികളാണ്. ദില്ലിയുടെ ഉടമകള്‍ ദില്ലിയിലെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ എളുപ്പ വഴികളോ, കള്ളം പറയുന്നവര്‍ക്കോ സ്ഥാനം ഇല്ലെന്ന് തെളിയിച്ചു.
ദില്ലി ഷോര്‍ട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്തു. മൂന്ന് തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പൂര്‍ണ വിജയം നല്‍കി. ഇത്തവണ നല്‍കിയ വിജയം ദില്ലിയെ പൂര്‍ണമായി സേവിക്കാന്‍ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങള്‍ പരാമര്‍ശിച്ച് മോദി പറഞ്ഞു.
https://www.facebook.com/Malayalivartha