പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന് ആദരാഞ്‌ജലി അര്‍പ്പിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. വെളളിയാഴ്‌ച വൈകുന്നേരം മൂന്നരയ്‌ക്ക് മരിച്ച ഗുജ്‌റാളിന്റെ ഭൗതികശരീരം ശനിയാഴ്‌ച ഉച്ചയ്‌ക്ക് വന്‍ ജനാവലിയുടെ സാനിധ്യത്തിലാണ് സംസ്‌കരിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, രാഷ്‌ട്രപതി പ്രണബ്‌കുമാര്‍ മുഖര്‍ജി തുടങ്ങി ഉന്നത നേതാക്കളുടെ വന്‍നിര സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
യമുനാ നദിയുടെ തീരത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിനും ലാല്‍ബഹദൂര്‍ശാസ്‌ത്രിയുടെ സമാധിസ്ഥലമായ വിജയ്‌ഘട്ടിനും ഇടയിലുളള സ്‌മൃതിസ്ഥലിലാണ് ഗുജ്‌റാളിന് അന്ത്യവിശ്രമം
https://www.facebook.com/Malayalivartha