വേറിട്ടൊരു പ്രതികാരം..സൗജന്യമായി ഇറച്ചി നൽകാത്താതിനെ തുടർന്നു, . ശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹം ഇറച്ചിക്കടയ്ക്കു മുന്നിൽ ഉപേക്ഷിച്ചു..സാരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം..
![](https://www.malayalivartha.com/assets/coverphotos/w657/327017_1739187088.jpg)
പലതരത്തിലുള്ള പ്രതികാര കഥകളും കേട്ടിട്ടുണ്ട് . ഇപ്പോഴിതാ വേറിട്ടൊരു പ്രതികാര വാർത്തകളാണ് റിപ്പോർട്ട് ചെയ്യുന്നത് . സൗജന്യമായി ഇറച്ചി നൽകാത്താതിനെ തുടർന്നു തേനി പഴനിചെട്ടിപ്പട്ടിയിൽ യുവാവിന്റെ പ്രതികാരം. ശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹം ഇറച്ചിക്കടയ്ക്കു മുന്നിൽ ഉപേക്ഷിച്ചാണു ശ്മശാന ജീവനക്കാരനായ യുവാവ് പ്രതികാരം ചെയ്തത്. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ശ്മശാനത്തിൽ ജോലി ചെയ്യുന്ന കുമാറിനെയാണു തേനി പൊലീസ് പിടികൂടിയത്. മണിയരശന്റെ ഇറച്ചിക്കടയിലെ സ്ഥിരം ഉപഭോക്താവാണ് കുമാർ.
ഇടയ്ക്കിടെ വരുന്നതിനാൽ മണിയരശൻ കുമാറിന് സൗജന്യമായി മാംസം നൽകിയിരുന്നതായി പറയപ്പെടുന്നു. ഇന്നലെ ഞായറാഴ്ച ആയതിനാൽ കടയിൽ രാവിലെ വലിയ തിരക്കായിരുന്നു. അതിനാൽ തന്നെ കുമാറിന് സൗജന്യമായി ഇറച്ചി നൽകിയില്ല. തുടർന്നു കുമാർ മണിയരശനെ ഭീഷണിപ്പെടുത്തുകയും സൗജന്യമായി മാംസം ചോദിക്കുകയും ചെയ്തു. കടയിൽ തിരക്കാണെന്നും പിന്നീടു വരാനുമാണു മണിയരശൻ കുമാറിനോട് പറഞ്ഞത്. ഇതിനു പിന്നാലെയാണു ശ്മശാനത്തിൽ അടക്കം ചെയ്തിരുന്ന യുവതിയുടെ മൃതദേഹവുമായി കുമാർ മടങ്ങിയെത്തിയത്. സാരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ഇറച്ചി കടയുടെ മുന്നിൽ മൃതദേഹം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
സംഭവമറിഞ്ഞ് പഴനിച്ചെട്ടിപ്പട്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം അവിടെനിന്നു നീക്കം ചെയ്തു. പിടിയിലായ കുമാറിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ശ്മശാനത്തിൽ കുഴിച്ചിട്ട മൃതദേഹമാണു കുമാർ പുറത്തെടുത്തതെന്നാണു നിഗമനം. മൃതദേഹം ജീർണിച്ച നിലയിലായിരുന്നെന്നും അസ്ഥികൾ പുറത്തുകണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു. കുറച്ചു ദിവസം മുൻപ് മരിച്ച യുവതിയുടെ മൃതദേഹമാണ് കുമാർ ഉപേക്ഷിച്ചതെന്നാണു നിഗമനം. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി കുമാർ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha