പ്രയാഗ് രാജില്‍ ഗതാഗത നിയന്ത്രണം.... മഹാ കുംഭമേളയിലെ പ്രധാന സ്‌നാനമായ മാഗി പൂര്‍ണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
![](https://www.malayalivartha.com/assets/coverphotos/w657/327063_1739259561.jpg)
പ്രയാഗ് രാജില്‍ ഗതാഗത നിയന്ത്രണം.... മഹാ കുംഭമേളയിലെ പ്രധാന സ്‌നാനമായ മാഗി പൂര്‍ണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ .
മേള നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതല്ല. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ പ്രയാഗ് രാജ് നഗരത്തില്‍ മുഴുവന്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യും.
അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ പ്രയാഗ് രാജില്‍ അനുവദിക്കുകയില്ല. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരുകയും ചെയ്തു.
https://www.facebook.com/Malayalivartha