മന്ത്രിസഭയിൽ കൂട്ട പൊരിച്ചിൽ... മന്ത്രി കൃഷ്ണൻകുട്ടി പിണങ്ങിയിറങ്ങി ഒടുവിൽ വെള്ളവും കച്ചവടമടിച്ചു
സർക്കാർ പുറത്തിറക്കിയിട്ടുള്ള പുതിയ വൈദ്യുതിനയത്തിന്റെ കരടിൽ ഇക്കാര്യം വ്യകതമാക്കിയിട്ടുണ്ട്. കാർബൊറാണ്ടം കമ്പനിക്ക് പദ്ധതി കൈമാറുന്നതിനെ കോടതിയിൽ ചോദ്യംചെയ്യുന്നത് തടയാനാണിതെന്ന് മനസിലാക്കുന്നു. നാല്-അഞ്ച് വർഷങ്ങൾക്കുള്ളിൽ കരാർ അവസാനിക്കുന്ന മറ്റ് സ്വകാര്യ കമ്പനികളുടെ കരാർ പുതുക്കാനും ഈ തിരുത്ത് സഹായകമാകും.
അതായത് ഭാവിയിൽ സ്വകാര്യ കമ്പനികൾക്ക് സർക്കാരിന്റെ ജലം യഥേഷ്ടം ഉപയോഗിക്കാം.
കാർബൊറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡുമായി, കെ.എസ്.ഇ.ബി. ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്‌ഫർ (ബൂട്ട്) വ്യവസ്ഥ പ്രകാരം 30 വർഷത്തേക്ക് കരാറിൽ ഒപ്പിട്ടത് 1991 മേയ് 18-നാണ്. 2013-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വൈദ്യുതിനയം നലവിൽവന്നത്. അതുകൊണ്ടുതന്നെ 1991-ലെ കരാറിന് ഈ വ്യവസ്ഥ ബാധകമായില്ല. കെ.എസ്.ഇ.ബി.യുടെ ശബരിഗിരി (മൂഴിയാർ) ജലവൈദ്യുത പദ്ധതിയിലെ വെള്ളമാണ് മണിയാർ ചെറുകിട പദ്ധതിയിൽ ഉപയോഗിക്കുന്നത്. നിലവിലെ വൈദ്യുതിനയമനുസരിച്ച് കാർബൊറാണ്ടം കമ്പനിയുമായുള്ള കരാർ പുതുക്കാനാകില്ല. അതിനാണ് നയത്തിൽ മാറ്റം വരുത്തിയത്.
കാർബൊറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് 1994-ൽ ഉത്പാദനം തുടങ്ങി. 2024 ഡിസംബറിൽ കരാർ കാലാവധി പൂർത്തിയാക്കി. കാലാവധി കഴിഞ്ഞാൽ ജനറേറ്റർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളടക്കം സംസ്ഥാനത്തിനു കൈമാറണമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്നു കാണിച്ച് കെ.എസ്.ഇ.ബി. ഊർജവകുപ്പിന് കത്ത് നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. സ്വകാര്യ കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും കരാർ പുതുക്കിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ ലാവ്ലിൻ കരാറിന് ശേഷം മുഖ്യമന്ത്രിയെ പിടികൂടുന്ന മറ്റൊരു ഭൂമറാങ്കായി മണിയാർ ജല വൈദ്യുതി കരാർ മാറുകയാണ്... ലാവ്ലിന് സമാനമായ അഴിമതിയാണ് മണിയാറിലും നടന്നിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കരാർ നീട്ടാനുള്ള നടപടിക്കെതിരെ രംഗത്തെത്തിയ വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ മുഖ്യമന്ത്രി വിരട്ടിവിട്ടെന്നാണ് കേൾക്കുന്നത്. തനിക്ക് ഇതിനോട് വിയോജിപ്പുണ്ടെന്നും ബാക്കിയെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞത്.കേരളത്തെ പിടിച്ചു കുലുക്കിയ പാമോയിൽ ഇടപാടിൽ ഉൾപ്പെടെ ഇത്തരത്തിൽ മന്ത്രിസഭയിൽ തന്നെ ഭിന്നിപ്രായം ഉയർന്നിരുന്നു.
കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടുന്നതിൽ സർക്കാർ തീരുമാനത്തോടുളള വിയോജിപ്പ് പ്രകടമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തിയതോടെയാണ് മണിയാർ വാർത്തകളിൽ നിറഞ്ഞത്. മണിയാർ പദ്ധതി കരാർ നീട്ടരുതെന്നും പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് വൈദ്യുതി ബോർഡിൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെഎസ്ഇബി നിലപാട് അറിയിച്ചതാണെന്നും കെ.കൃഷ്ണൻ കുട്ടി പറഞ്ഞതോടെ കേരളം ഞെട്ടി. ഇതിന്പിന്നിൽ വ്യവസായ വകുപ്പാണെന്നാണ് വൈദ്യുതി മന്ത്രിയുടെ ആക്ഷേപം. വ്യവസായം പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പ് പറയുന്നതെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പറയുന്നതിൽ ഒരു ദുഷ്ട ലാക്കുണ്ട്. .
30 വർഷത്തേക്കാണ് മണിയാർ പദ്ധതി കാർബോറണ്ടം ഗ്രൂപ്പിന് നൽകിയിരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ഭിന്നത പുറത്തുവന്നത്.
സ്വകാര്യ കമ്പനികളുടെ ദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണിയാര്‍ ഡാം കരാര്‍ സ്വകാര്യ കമ്പനിക്ക് പുതുക്കി നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം പറയുന്നു. വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് പോലും മറികടന്നുള്ള തീരുമാനത്തിനു പിന്നില്‍ വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും കൂട്ടുത്തരവാദികളാണ്
വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 18 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തുന്ന തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി ആക്ഷേപമുണ്ട്. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18 നാണ് കെഎസ്ഇബി കാര്‍ബോറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബിഒടി പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്.
1994 ല്‍ ഉല്‍പാദനവും തുടങ്ങിയിരുന്നു.കെഎസ്ഇബിക്ക് അധികച്ചെലവില്ലാതെ വർഷംതോറും കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി, യൂണിറ്റിന് 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയം- മണിയാർ ജലവൈദ്യുത പദ്ധതിക്ക് ഇങ്ങനെ അനേകം സവിശേഷതകളുണ്ട്.
എന്നാലിവയൊന്നും കണക്കിലെടുക്കാതെ പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ നിലനിർത്താൻ നീക്കം നടത്തുകയാണ് സർക്കാർ. അതും കെഎസ്ഇബിയുടെ എതിർപ്പ് അവഗണിച്ച്. കരാർ 25 വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലിൽ കാർബൊറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് അനുകൂല തീരുമാനമെടുത്തതായാണ് സൂചന.
സ്വന്തം ചെലവിൽ ജലവൈദ്യുത പദ്ധതി നിർമിച്ച് കൈവശം വെച്ച് പ്രവർത്തിച്ച് കൈമാറുന്ന വ്യവസ്ഥയാണ് ബിഒടി. 1994 ഡിസംബറിൽ കമ്മിഷൻ ചെയ്ത പദ്ധതി സംബന്ധിച്ച കരാർ ഈ ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് പദ്ധതി പൂർണമായും കൈമാറണം. എന്നാലിതിന് കമ്പനി സന്നദ്ധമല്ല. പ്രളയകാലത്ത് നാശനഷ്ടമുണ്ടായി എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലാവധി നീട്ടി ചോദിക്കുകയാണ് കമ്പനി
പദ്ധതി കൈമാറിയാൽ അടുത്ത പത്ത് വർഷം കൊണ്ട് 140 കോടി രൂപയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. പദ്ധതി കൈവിട്ട് പോയാൽ വൈദ്യുതി ബോർഡിന് പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ നഷ്ടവുമുണ്ടാകും. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന നിലയ്ക്കാണ് കരാർ നീട്ടാനുള്ള സർക്കാർ നീക്കം. ഉന്നതതല യോഗത്തിൽ കരാർ നീട്ടി നൽകണമെന്ന ആവശ്യമാണ് വ്യവസായ വകുപ്പ് ഉന്നയിച്ചത്. ഊർജവകുപ്പ് എതിർത്തെങ്കിലും കരാർ നീട്ടിനൽകാമെന്ന നിലപാട് യോഗം സ്വീകരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി ബോർഡ് നട്ടംതിരിയുമ്പോഴാണ് കടയ്ക്കൽ കത്തിവയ്ക്കുന്ന സർക്കാർ നീക്കം എന്നതാണ് ശ്രദ്ധേയം. ഇത് തന്നെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വൻ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. അഴിമതി ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്.
മണിയാർ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ കർശനമായ തീരുമാനം ഉടനടി ഉണ്ടാവണമെന്നാണ് കത്തിൽ പറയുന്നത്. അല്ലാത്തപക്ഷം ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സർക്കാർ കാണിക്കുന്ന വഞ്ചനയാവും ഇതെന്നും ചെന്നിത്തല പറയുന്നു.
കേരളത്തിന്റെ വൈദ്യുതി മേഖല, സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതി കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു.
കരാർ പുതുക്കി നൽകുന്നത് കമ്പനിയുടെ താല്പര്യമാണോ സർക്കാരിന്റെ താല്പര്യമാണോ എന്നതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ചോദ്യം. കരാർ ലംഘനത്തിന്റെ പേരിൽ 2022ൽ കാർബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നൽകിയ നോട്ടീസ് പ്രതിപാദിച്ചായിരുന്നു സതീശന്റെ വിമർശനം. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോൾ കെഎസ്ഇബി ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനായിരുന്നു നോട്ടീസ്. കരാർ നീട്ടാനുള്ള ഇടപാടിന് പിന്നിൽ വ്യവസായ മന്ത്രിയാണെന്നും കരാർ നീട്ടിക്കൊടുക്കാൻ വ്യവസായ വകുപ്പിൽ ഗൂഢനീക്കമുണ്ടായതായും സതീശൻ ആരോപിച്ചിരുന്നു
എന്തായാലും കരാർ നീട്ടാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനവും പദ്ധതി തിരിച്ചെടുക്കാനുള്ള കെഎസ്ഇബിയുടെ നീക്കവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും സമവായത്തിലെത്തിയില്ല. ഒടുവിൽ കരാറിന്റെ നിയമവശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. കരാർ വ്യവസ്ഥ ലംഘിച്ചാൽ പദ്ധതിയുടെ എല്ലാ നിർമിതികളും പിടിച്ചെടുക്കാൻ കെഎസ്ഇബിക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ കെഎസ്ഇബിയുടെ സമ്മതമില്ലാതെ സർക്കാരിന് പദ്ധതിക്കായി പുതിയ കരാർ ഒപ്പിടാനാവില്ല. കെഎസ്ഇബിയുടെ എതിർപ്പും വ്യവസായവകുപ്പിന്റെ അമിതാവേശവും പദ്ധതിയുടെ ഭാവി എന്താക്കും എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത്. വ്യവസായ മന്ത്രി സി പി എം നേതാവും പിണറായി വിശ്വാസിയുമാണ്.അതിനാൽ ഘടകകക്ഷി മന്ത്രിയായ കൃഷ്ണൻ കുട്ടി ജയിക്കില്ല.
മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് നീട്ടിനൽകിയത് മന്ത്രിസഭ പോലും അറിയാതെയാണ്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാർ പുതുക്കണമെന്നത് പകരാർ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മണിയാർ പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ 30 വർഷത്തേക്കാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനൽകാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ഇബി ചെയർമാന്റെയും ചീഫ് എഞ്ചിനീയർ അടക്കമുള്ളവരുടെയും മുൻ ചെയർമാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബർ 30 മുതൽ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോർഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേൽ കൂടുതൽ ചാർജ് അടിച്ചേൽപ്പിക്കേണ്ടിവരുന്നു. അതിനാൽ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നൽകണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വർഷം കൂടി കരാർ നീട്ടിനൽകാൻ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്.
'ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്?. 1991ലെ കരാറിൽ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റർ പ്രതിപക്ഷത്തിന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്നും അതിനാൽ കരാർ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തിൽ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തിൽ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കിൽ എന്തുകൊണ്ട് ബോർഡിനെയോ സർക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോൾ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കിൽതന്നെ കമ്പനിക്ക് ഇൻഷുറൻസ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോൾ പ്രളയത്തെ മുൻനിർത്തി ഒരുകള്ളക്കഥ മെനയുകയാണ്.
കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നോട്ടിസ് നല്‍കിയിരുന്നു. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്നു വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടിസ് നല്‍കിയത്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. ഇതേ താൽപര്യമാണ് മണിയാറിലും പിണറായി കാണിക്കുന്നത്.
https://www.facebook.com/Malayalivartha