ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമത്യു
![](https://www.malayalivartha.com/assets/coverphotos/w657/327098_1739281455.jpg)
ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമത്യു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജമ്മു ജില്ലയിലെ ഖൗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കേരി ബട്ടല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ഐഇഡി സ്‌ഫോടനം നടന്നതെന്ന് വിവരം. ഇതില്‍ പരിക്കേറ്റ മൂന്ന് സൈനികരെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ ചികിത്സയ്ക്കിടെ വീരമത്യുവരിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണെന്ന് വിവരം.
അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക സംഘം പട്രോളിംഗ് നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സമയത്ത് ഭീകരര്‍ ഒരു ഐഇഡി സ്‌ഫോടനം നടത്തി. മൂന്ന് സൈനികര്‍ക്ക് അതില്‍ പരിക്കേറ്റു. വിവരം ലഭിച്ചയുടന്‍ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ച ശേഷം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഭീകരരെന്ന് സംശയിക്കുന്നവര്‍ സ്ഥാപിച്ചതെന്ന് കരുതുന്ന ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (IED) പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ പ്രദേശം മുഴുവന്‍ വളഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ (LoC) നടന്ന വെടിവയ്പ്പില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിരുന്നു. നൗഷേര സെക്ടറിലെ കലാല്‍ പ്രദേശത്തെ ഒരു ഫോര്‍വേഡ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ജവാനെ വെടിയേറ്റ് പരിക്കേല്‍പ്പിക്കുകയും ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2.40 ഓടെ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തു നിന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha