തേനിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
![](https://www.malayalivartha.com/assets/coverphotos/w657/327232_1739472771.jpg)
തേനിയില്‍ അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഹൊസൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍ പെട്ടത്. പത്തു വയസുകാരനടക്കം ടെംപോ ട്രാവലറിലുണ്ടായിരുന്ന മൂന്നു പേരാണ് മരിച്ചത്. അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമാണ്. സേലം സ്വദേശികളായ കനിഷ്‌ക് (10), നാഗരാജ് (45) എന്നിവരാണ് മരിച്ച രണ്ടു പേര്‍. ടെംപ്രോ ട്രാവലറിന്റെ ഡ്രൈവറും മരിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തമിഴ്‌നാടിലെ ഹൊസൂരില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ടെംപോ ട്രാവലര്‍ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha