Widgets Magazine
13
Mar / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി


പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു.. ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റി..ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്...


പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചതായും സൈന്യം..


കേരളത്തിൽ നടുക്കുന്ന ഒരു കൊലപാതകം കൂടി.. യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍..മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍..


സംസ്ഥാനത്ത് ഇന്ന് മഴ അലേർട്ടുകളില്ല.. ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല... എന്നാൽ മുഴുവൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ..

സിനിമാ പ്രദര്‍ശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങള്‍ നല്‍കി 25 മിനിറ്റ് പാഴാക്കിയതായി പരാതി: പരാതിക്കാരന് 65,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഉപഭോക്തൃ കോടതിയുടെ വിധി

19 FEBRUARY 2025 05:34 PM IST
മലയാളി വാര്‍ത്ത

കൃത്യസമയത്ത് സിനിമ തുടങ്ങാതെ നീണ്ട പരസ്യങ്ങള്‍ നല്‍കി 25 മിനിറ്റ് പാഴാക്കിയതിന് പിവിആര്‍ - ഐനോക്‌സിന് പിഴ. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് 65,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാന്‍ ബെംഗളുരു ഉപഭോക്തൃ കോടതിയുടെ വിധി. ബെംഗളൂരു സ്വദേശി അഭിഷേക് ആണ് പരാതി നല്‍കിയത്.

സിനിമാ പ്രദര്‍ശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങള്‍ നല്‍കി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നല്‍കിയത്. പിവിആര്‍ സിനിമാസ്, ഐഎന്‍ഒഎക്‌സ്, ബുക്ക് മൈഷോ എന്നിവയ്ക്കെതിരെയായിരുന്നു പരാതി. 2023 ഡിസംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 4.05-ന് സാം ബഹാദൂര്‍ കാണാന്‍ മൂന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേത് പറഞ്ഞു. എന്നാല്‍, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചത്. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

'' സമയം പണമായി കണക്കാക്കപ്പെടുന്നു, ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്, മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് ആര്‍ക്കും പ്രയോജനം നേടാന്‍ അവകാശമില്ല. 25-30 മിനിറ്റ് തിയേറ്ററില്‍ വെറുതെയിരുന്ന് സംപ്രേഷണം ചെയ്യുന്നതെന്തും കാണുന്നത് കുറവല്ല. തിരക്കുള്ള ആളുകള്‍ക്ക് അനാവശ്യ പരസ്യങ്ങള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്'' എന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു.

സിനിമാ ടിക്കറ്റുകളില്‍ യഥാര്‍ത്ഥ സിനിമാ സമയം പരാമര്‍ശിക്കണമെന്നും പിവിആറും ഐനോക്‌സും അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കണമെന്നും ടിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെഡ്യൂള്‍ ചെയ്ത പ്രദര്‍ശന സമയത്തിനപ്പുറം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഉപഭോക്തൃ ഫോറം പിവിആറിനും ഐനോക്‌സിനും നിര്‍ദേശം നല്‍കി.

പരാതിക്കാരന് അസൗകര്യവും ഉണ്ടാക്കിയതിന് പിവിആര്‍ സിനിമാസും ഐനോക്‌സും 20,000 നഷ്ടപരിഹാരം നല്‍കണമെന്നും പരാതി ഫയല്‍ ചെയ്യാന്‍ ചെലവഴിച്ച തുകയായി 8,000 രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ടതിന് നഷ്ടപരിഹാരമായി 1 ലക്ഷം നല്‍കാനും ഉത്തരവിട്ടു. തുക 30 ദിവസത്തിനുള്ളില്‍ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നാണ് നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നാല് ദിവസം പൂര്‍ത്തിയാവുന്നു  (1 hour ago)

ബൈക്കുകളുടെ ലോക് സെറ്റ് തകര്‍ത്ത് മോഷണം: 6 ബൈക്കുകളുമായി 5 വിദ്യാര്‍ഥികള്‍ പിടിയില്‍  (1 hour ago)

യുഎഇയില്‍ വീട് വാടകയ്ക്കെടുക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്  (2 hours ago)

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു  (2 hours ago)

അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞു: വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു  (3 hours ago)

സ്‌കൂള്‍വാനില്‍ നിന്നിറങ്ങിയ എട്ടു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു  (3 hours ago)

ആലപ്പുഴയില്‍ അമ്മയും മകളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി  (4 hours ago)

ഡോക്ടറും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍; കടബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം  (4 hours ago)

ഷെമിയോട് ക്ഷമിക്കാന്‍ കുടുംബക്കാര്‍ തയ്യാറല്ല; ഭാര്യയല്ലെ എനിക്ക് കൈവിടാനാവില്ലെന്ന് റഹിം  (4 hours ago)

വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി  (5 hours ago)

അഫാൻ ആണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് ഷെമിയോട് പറഞ്ഞ് റഹീം; നടുക്കുന്ന പ്രതികരണവുമായി ഷെമി; കെയര്‍ഹോമിലേക്ക് ഷെമിയെ മാറ്റി  (6 hours ago)

അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ല; ആശുപത്രിവാസം കഴിഞ്ഞാല്‍ ഭാര്യ ഷെമിയുമായി പേരുമലയിലെ വീട്ടിലേക്ക് പോകില്ല; എല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്; ചങ്ക് പൊട്ടി അഫാന്റെ പിതാവ് അബ്ദുല്‍ റഹിം  (6 hours ago)

ലണ്ടന്‍കാരിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു: യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച് യുവാവ്  (7 hours ago)

Venjaramoodu ഇനി എങ്ങനെ മുന്നോട്ട് പോകും?  (7 hours ago)

PAKISTHAN ബലൂചിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത്?  (8 hours ago)

Malayali Vartha Recommends