സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം വന്ന് മരിച്ചു..സ്‌കൂളിന് സമീപത്തെത്തിയപ്പോൾ കുട്ടിക്ക് നെഞ്ചുവേദന ഉണ്ടായി..

ഒരു കാലത്ത് പ്രായമായവരില്‍ മാത്രം വരുന്നതായി കണക്കാക്കിയിരുന്ന അസുഖമാണ് ഹൃദയാഘാതം. എന്നാല്‍ ഈ അടുത്ത് കാലത്ത് കുട്ടികളിലും ഹൃദയാഘാതം വന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇപ്പോഴിതാ സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം വന്ന് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവമുണ്ടായത്. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി സ്വദേശിനി ശ്രീ നിധി (16) ആണ് മരിച്ചത്.സ്‌കൂളിന് സമീപത്തെത്തിയപ്പോൾ കുട്ടിക്ക് നെഞ്ചുവേദന ഉണ്ടായി. തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
സംഭവം ഒരു അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ശ്രീ നിധിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ സിപിആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. രണ്ടാമത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്‌ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.ശ്രീ നിധി മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. വെറും 16 വയസ് മാത്രമുള്ള പെൺകുട്ടി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല എന്ന് അദ്ധ്യാപകർ പറയുന്നത്.
ശ്രീ നിധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഇത്തരം വാര്‍ത്തകള്‍ നമ്മളിലേയ്‌ക്കെത്തുമ്പോള്‍ കുട്ടികള്‍ക്ക് എങ്ങിനെ ഹൃദയാഘാതം ഉണ്ടാകുന്നു എന്ന സംശയവും ഉടലെടുത്തേക്കാം. നമ്മളുടെ ശരീരത്തിലേയ്ക്ക് അല്ലെങ്കില്‍ അവയവങ്ങളിലേയ്‌ക്കെല്ലാം രക്തം പമ്പ് ചെയ്യുന്നത് പെട്ടെന്ന് നില്‍ക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ശരീരത്തില്‍ പെട്ടെന്ന് രക്തത്തിന്റെ ഒഴുക്ക് നില്‍ക്കുമ്പോള്‍ ഓക്‌സിജന്റെ ലഭ്യതയും കുറയുന്നു.
പെട്ടെന്ന് തന്നെ ലക്ഷണങ്ങള്‍ കാണുന്ന ആളെ ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ അത് ജീവന് തന്നെ ഭീക്ഷണിയാണ്.കൊഗ്നീഷ്യല്‍ ഹാര്‍ട്ട് ഡിഫക്ട്‌സ് ഉള്ള കുട്ടികളില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരം അവസ്ഥകളില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നുണ്ട്. ചിലപ്പോള്‍ ഇത്തരം ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുപ്പം മുതല്‍ ഉള്ളവരില്‍ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിലേയ്ക്ക് പോകാനും സാധ്യത കൂട്ടുന്നു.
https://www.facebook.com/Malayalivartha