ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ, പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി.. യുവതിയുടെ മുഖം തീഗോളമായി മാറി.. ഞെട്ടിക്കുന്ന വീഡിയോ..

വിവിധ ചടങ്ങുകളിലും പരിപാടികളിലും, ബലൂണുകൾ ഉപയോഗിച്ച് ഇടങ്ങൾ അലങ്കരിക്കുന്നത് ഒരു സാധാരണ രീതിയായി മാറിയിരിക്കുന്നു. തുടക്കത്തിൽ വായിലൂടെ വായു നിറച്ച ഈ പ്രക്രിയ പിന്നീട് വായു നിറച്ച പൈപ്പുകൾ ഉപയോഗിക്കുന്നതിലേക്ക് പരിണമിച്ചു. നിലവിൽ, കത്താത്തതും ഭാരം കുറഞ്ഞതുമായ സ്വഭാവത്താൽ പ്രധാനമായും ഹീലിയം നിറച്ച ഗ്യാസ് നിറച്ച ബലൂണുകൾ പ്രചാരം നേടിയിട്ടുണ്ട്. എന്നിരുന്നാലും, വിൽപ്പനക്കാർ ആളുകളുടെ സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് വിലകുറഞ്ഞ ഹൈഡ്രജൻ ബദൽ തിരഞ്ഞെടുക്കുന്ന ഒരു ആശങ്കാജനകമായ പ്രവണത ഉയർന്നുവന്നിട്ടുണ്ട്.
ഇപ്പോഴിതാ ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ ബലൂൺ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ബർത്ത് ഡേ ആഘോഷിച്ച യുവതി ജിയാങ് ഫാം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് .ഫെബ്രുവരി 14 നായിരുന്നു സംഭവം. ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു പാർട്ടി. ഹാൾ നിരവധി ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ബർത്ത്‌ഡേ ഫോട്ടോകൾക്ക് പോസ് ചെയ്യാൻ ജിയാങ്ങും കുറച്ച് ബലൂണുകൾ വാങ്ങിയിരുന്നു.
ഒരു കൈയിൽ പിറന്നാൾ കേക്കും മറുകൈയിൽ ബലൂണുകളുമായി അവൾ വേദിയിൽ നിന്നു.എന്നാൽ ഫോട്ടോകൾ എടുക്കുന്നതിന്റെ കയ്യിലിരുന്ന ബലൂൺ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ സ്പർശിച്ചു. തൊട്ടടുത്ത നിമിഷം ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം തീഗോളമായി മാറി. ഞെട്ടിത്തരിച്ചും വേദനിച്ചും അവൾ ഉടൻ തന്നെ കേക്കും ബലൂണുകളും താഴെയിട്ടു.ജിയാങിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മുഖത്ത് പൊള്ളലേറ്റിരുന്നു. പൊള്ളൽ ഗുരുതരമല്ലാത്തതിനാൽ മുഖത്തെ പാടുകൾ മാസങ്ങൾക്കുള്ളിൽ പൂർണമായി ഇല്ലാണ്ടാകുമെന്ന് ഡോക്ടർമാർ അവൾക്ക് ഉറപ്പുനൽകി.
താൻ വാങ്ങിയ ബലൂണുകളിൽ ഹൈഡ്രജൻ വാതകം നിറച്ചിരുന്നതായി പിന്നീടാണ് ജിയാങ് അറിഞ്ഞത്. വിൽപ്പനക്കാരൻ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് അവർ പറഞ്ഞു. ഭാഗ്യവശാൽ വേദിയിൽ അലങ്കരിച്ചിരുന്ന മറ്റ് ബലൂണുകളിൽ നിറച്ചിരുന്നത് സാധാരണ വായുവായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.ഹൈഡ്രജൻ നിറച്ച ബലൂണുകൾ വിലകുറഞ്ഞതാണെങ്കിലും വളരെ അപകടകരമാണ്. ഇതിനു മുൻപും ഇത്തരത്തിൽ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട് . അബദ്ധത്തിൽ പോലും കുട്ടികൾക്ക് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകൾ നൽകരുതെന്ന് പല നിർദ്ദേശങ്ങളും നൽകാറുണ്ട് .
https://www.facebook.com/Malayalivartha