Widgets Magazine
23
Feb / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി


ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; മൂവരുടേതും തൂങ്ങി മരണം: 'അമ്മ തൂങ്ങിമരിച്ചശേഷം മൃതദേഹം മക്കള്‍ അഴിച്ച് കട്ടിലില്‍ കിടത്തി; അന്ത്യകർമ്മങ്ങൾക്ക് ശേഷം മക്കളുടെ ആത്മഹത്യ...


നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ.. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെടുത്തൽ..


കൊവിഡിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി.. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം...കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്..


ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ..അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം..ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും..

28 തദ്ദേശവാര്‍ഡുകളില്‍ 24 ന് വോട്ടെടുപ്പ്; 2 വാര്‍ഡുകളില്‍ എതിരില്ലാതെ വിജയിച്ച് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍

22 FEBRUARY 2025 10:42 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 28 തദ്ദേശവാര്‍ഡുകളില്‍ 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ .

എന്നാല്‍ തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 24ന് നടക്കും മുമ്പ് 2 വാര്‍ഡുകളില്‍ വിജയിച്ച് സിപിഐ എം. കാസര്‍കോട് ജില്ലയില്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.പള്ളിപ്പാറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചെങ്കിലും അത് പൂര്‍ണമല്ലാത്തതിനാല്‍ തള്ളിപ്പോവുകയായിരുന്നു.

കോളിക്കുന്നില്‍ ഒ നിഷയും പള്ളിപ്പാറയില്‍ കെ.സുകുമാരനുമാണ് എതിരില്ലാതെ ജയിച്ചത്

സാധാരണ ഗതിയിലുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ 7മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് 6 മാസം മുന്‍പുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.

ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, 2 ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, 3 മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് 24 ന് വോട്ടെടുപ്പ്.

28 വാര്‍ഡുകളിലായി 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 52 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി .

പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും കൈപ്പറ്റുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക് പോള്‍ നടത്തും.ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ആകെ 59116 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണല്‍ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചതിനു പിന്നാലെ യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയും യുഎസ്  (14 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം  (20 minutes ago)

റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്  (39 minutes ago)

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍  (6 hours ago)

അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍  (6 hours ago)

ഭക്ഷ്യവസ്തുവെന്ന വ്യാജേന തപാല്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയെ കസ്റ്റംസ് പിടികൂടി  (6 hours ago)

മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയിലെ വാക്കുതര്‍ക്കത്തില്‍ എടിഎമ്മും കാറും അടിച്ചു തകര്‍ത്തു  (6 hours ago)

ഹൈദരാബാദില്‍ അപ്പാര്‍ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പരാതി നല്‍കി കെ എഫ് സി  (7 hours ago)

ബാലസോറില്‍ വൈദ്യുതി തൂണില്‍ ഇടിച്ച് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി  (7 hours ago)

വിവാഹശേഷം ഏഴുദിവസം വധു വസ്ത്രം ധരിക്കാന്‍ പാടില്ല, വിചിത്രമായ ഈ ആചാരം കണ്ട് ഞെട്ടി  (8 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് വരുന്നു  (8 hours ago)

ലോകം മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ പുതിയ രൂപം കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം നടപ്പിലാക്കില്ല, കേന്ദ്രത്തിനെതിരേ സ്റ്റാലിന്‍  (8 hours ago)

മതിലിന് മുകളില്‍ കയറി നിന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിന് കിട്ടിയത് മുട്ടന്‍ പണി  (8 hours ago)

Malayali Vartha Recommends