എഐ വഴി വ്യാജ കാമുകി ചമഞ്ഞ് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 28,000 ഡോളര്‍

ചൈനീസ് യുവാവില്‍ നിന്ന് എഐ കാമുകി തട്ടിയെടുത്തത് 28,000 ഡോളര്‍. കൃത്രിമബുദ്ധി വികസിപ്പിച്ചെടുത്ത കാമുകിയാണ് യുവാവില്‍ നിന്ന് ഇത്രയധികം പണം തട്ടിയെടുത്തത്. ''മിസ്. ജിയാവോ'' എന്ന വ്യാജ ഐഡന്റിറ്റിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. യതാര്‍ത്ഥമെന്ന് തോന്നുന്ന വീഡിയോയും ചിത്രങ്ങളും അടക്കം എഐ ഉപയോഗിച്ച് തട്ടിപ്പുക്കാര്‍ നിര്‍മ്മിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമൂഹ മാധ്യമത്തിലൂടെയാണ് വ്യാജ കാമുകിയുമായി യുവാവ് പരിചയപ്പെടുന്നത്. ബിസിനസ് തുടങ്ങാനെന്ന് വ്യജേനയും ബന്ധുവിന്റെ ചികിത്സാ ചിലവുകള്‍ക്ക് എന്ന പേരിലുമാണ് യുവാവിനോട് വന്‍ തുക ആവശ്യപ്പെട്ടത്. ഇതിനായി വ്യാജ ചിത്രങ്ങളും തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കാമുകിയുടെ വാക്കുകള്‍ വിശ്വസിച്ച യുവാവ് അവര്‍ നല്‍കിയ അക്കൗണ്ടിലേക്ക് ഏകദേശം 200,000 യുവാന്‍ (ഏകദേശം 28,000 ഡോളര്‍) നല്‍കുകയായിരുന്നു.
തട്ടിപ്പുകാര്‍ വ്യാജ ഐഡിയും മെഡിക്കല്‍ റിപ്പോര്‍ട്ടുകകള്‍ ഇതിനായി എഐയുടെ സഹായത്തോടെ സൃഷ്ട്ടിച്ചിട്ടുണ്ട്. ഈ യുവതിയെ ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും പരാതിയില്‍ യുവാവ് പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എഐയുടെ കടന്നുവരവ് ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന തരത്തിലാണെന്നും ചിലര്‍ ആശങ്ക അറിയിച്ചു.
വിശ്വസിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ലൈവ് വീഡിയോ തുടങ്ങിയവ എഐ ഉപയോഗിച്ച് സൃഷ്ടിക്കാന്‍ കഴിയുന്നതിനാല്‍ ലോകമെമ്പാടും തട്ടിപ്പുകള്‍ കൂടുന്നതായും ചിലര്‍ പറഞ്ഞു. പ്രണയം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന തട്ടിപ്പുകാരില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha