മദ്യലഹരിയില്‍ വിവാഹവേദിയില്‍ എത്തിയ വരന്‍ ആളുമാറി മാലചാര്‍ത്തി

ഉത്തര്‍പ്രദേശിലെ ബറേയ്ലിയില്‍ മദ്യപിച്ച് പരിസരബോധമില്ലാതെ വിവാഹവേദിയില്‍ എത്തി ആളുമാറി മാലചാര്‍ത്തി മാലചാര്‍ത്തി വരന്‍. പിന്നാലെ വരന്റെ മുഖത്തടിച്ച വധു വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. വരന്റെ കുടുബം സ്ത്രീധനം ആവശ്യപ്പെട്ട് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് ഈ നാടകീയ സംഭവങ്ങളെന്നാണ് വിവരം.
വധുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രവീന്ദ്ര കുമാര്‍ ആണ് വിവാഹച്ചടങ്ങ് മുഴുവന്‍ അലങ്കോലമാക്കിയത്. വധുവിന്റെ കൂട്ടുകാരിയെ ഹാരമണിയിച്ചതിനു പുറമേ മറ്റൊരു ആണ്‍ സുഹൃത്തിന്റെയും മറ്റൊരു അതിഥിയുടെയും കഴുത്തിലും ഇയാള്‍ മാലചാര്‍ത്തിയിരുന്നു.
ഇതോടെ 21-കാരിയായ വധു രാധാ ദേവി വരന്റെ മുഖത്തടിച്ചശേഷം വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. സത്രീധനം പോരെന്ന് വരന്റെ കുടുംബക്കാര്‍ അറിയിച്ചിരുന്നുവെന്ന് വധുവിന്റെ സഹോദരന്‍ പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്കുവേണ്ടി 2.5 ലക്ഷം രൂപയും വിവാഹ ദിവസം രാവിലെ 2 ലക്ഷം രൂപയും വരന് വധുവിന്റെ വീട്ടുകാര്‍ നല്‍കിയിരുന്നു എന്നാണ് ബന്ധുകള്‍ പറയുന്നത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് വരനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha