മഹാ കുംഭമേളക്ക് സമാപനം...45 ദിവസം നീണ്ട കുംഭമേളയില്‍ സ്‌നാനം ചെയ്യാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തി

മഹാ കുംഭമേളക്ക് സമാപനം. ശിവരാത്രിദിനവും പിന്നിട്ട് വ്യാഴാഴ്ച പുലര്‍ച്ചയാണ് കുംഭമേള അവസാനിച്ചത്. 45 ദിവസം നീണ്ട കുംഭമേളയില്‍ സ്‌നാനം ചെയ്യാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തേക്ക് ഒഴുകിയെത്തി.
ജനുവരി 13ന് പൗഷ് പൂര്‍ണിമ ദിനത്തിലാണ് (മകര സംക്രാന്തി) കുംഭമേളക്ക് തുടക്കമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പങ്കെടുത്തത് 66 കോടിയിലധികം ഭക്തരാണ്.
പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉന്നത മന്ത്രിമാര്‍, സിനിമതാരങ്ങള്‍ എന്നിവര്‍ കുംഭമേളയില്‍ പങ്കെടുത്തവരിലുള്‍പ്പെടുന്നു. ശിവരാത്രി ദിനത്തില്‍ രാവിലെ 10 മണിയോടെ 81.09 ലക്ഷം പേര്‍ സ്‌നാനം ചെയ്തതായി അധികൃതര്‍ .
ചൊവ്വാഴ്ച 1.33 കോടി പേരെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം കുംഭമേള നടക്കുന്ന പ്രദേശങ്ങള്‍ മുഴുവന്‍ വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു.
മഹാകുംഭ് നഗറിലെ താല്‍ക്കാലിക 76ാം ജില്ലയില്‍ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളും ഉള്‍പ്പെടെ സുരക്ഷ സംവിധാനങ്ങളുമുണ്ടായിരുന്നു. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അപൂര്‍വ വിന്യാസം കാരണം ഇത്തവണത്തേത് മഹാകുംഭമേളയായിരുന്നു. 144 വര്‍ഷം കൂടുമ്പോഴാണ് മഹാകുംഭമേള നടത്തുന്നത്.
https://www.facebook.com/Malayalivartha