അസമിലെ മോറിഗോണില്‍ ഭൂചലനം.... റിക്ടര്‍സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി

അസമിലെ മോറിഗോണില്‍ ഭൂചലനം.... റിക്ടര്‍സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി.മോറിഗോണില്‍ 16 കിലോമീറ്റര്‍ ആഴത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2:25 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.
.
എന്നാല്‍ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നുമില്ല. രാജ്യത്ത് ഏറ്റവും ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം. 1897ലും 1950ലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങള്‍ നടന്ന മേഖലയാണിത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗാള്‍ ഉള്‍ക്കടലിലും റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു. എന്‍സിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്.
"
https://www.facebook.com/Malayalivartha