എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷന്‍ നടപടി തുടങ്ങി....

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷന്‍ നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടന്‍ കത്ത് നല്‍കും.
ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് ഒരേവീട്ടിലെ മൂന്നുപേരെ കൂട്ടക്കൊലനടത്തുന്നതിലേക്ക് അയല്‍വാസിയായ പ്രതി ഋതു ജയനെ കൊണ്ടെത്തിച്ചതെന്ന് പ്രദേശവാസികള്‍.
ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി നെയ്ത്തുകുടുംബമായിരുന്നു വിനീഷയുടേത്. മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും പത്തും അഞ്ചും വയസുളള രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു ജീവിതം. ഇക്കഴിഞ്ഞ ജനുവരി പതിനാറിനാണ് വീട്ടിനുളളിലേക്ക് പ്രകോപനമില്ലാതെ പാഞ്ഞുവന്ന അയല്‍വാസിയായ ഋതു ജയന്‍ എന്ന യുവാവ് ആദ്യം വിനീഷയുടെ തലയ്ക്കടിച്ചത്.
പിതാവ് വേണുവിനേയും അമ്മ ഉഷയേയും ഭര്‍ത്താവ് ജിതിന്‍ ബോസിനേയും ആക്രമിച്ചു. വിനീഷയും വേണുവും ഉഷയും അവിടെ വെച്ചുതവന്നെ മരിച്ചു. എല്ലാത്തിനും ദൃക്‌സാക്ഷികള്‍ ഈ രണ്ട് പെണ്‍കുഞ്ഞുങ്ങളായിരുന്നു.ലഹരിക്കടിമായായ ഋതു ജയന്‍ അയല്‍വാസികള്‍ക്കെന്നും പേടിസ്വപ്നമായിരുന്നു. പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു.
ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് പൊലീസ്.
https://www.facebook.com/Malayalivartha