ചെന്നൈ വിമാനത്താവളത്തിലും ഉഡാന്‍ കഫേയുടെ പ്രവര്‍ത്തനം തുടങ്ങി....

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജ്യത്ത് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ഉഡാന്‍ കഫേ പ്രവര്‍ത്തനം തുടങ്ങിയത്. ഇത് വന്‍ വിജയമായിരുന്നു. ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തിലും ഉഡാന്‍ കഫേയുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അടുത്ത ഉഡാന്‍ കഫേ ഡല്‍ഹി വിമാനത്താവളത്തിലായിരിക്കും തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ള വിമാനത്താവളങ്ങളിലും അധികം വൈകാതെ ഉഡാന്‍ കഫേകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചെന്നൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ചെക്കിംഗ് ഏരിയക്ക് സമീപത്തായാണ് ഉഡാന്‍ കഫേ സ്ഥിതി ചെയ്യുന്നത്. 10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളില്‍ ലഭിക്കുക.
വിമാനത്താവളത്തിലെ ഭക്ഷണത്തിന് വന്‍ വില ഈടാക്കുന്നത് സംബന്ധിച്ച് പലകോണുകളില്‍ നിന്നും പരാതികളുടെ പ്രവാഹമായിരുന്നു. ഇതോടെയാണ് ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തീരമാനിച്ചത്. ഇതോടെയാണ് ഉഡാന്‍ കഫേകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എല്ലാതരം യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ നിന്നും ലഘുഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉഡാന്‍ യാത്രി കഫേകള്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha