മഹാ കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റില്‍

മഹാ കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വിഡിയോകള്‍ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തതിന് ബംഗാളില്‍ യുവാവ് അറസ്റ്റില്‍. സ്ത്രീകള്‍ കുളിക്കുന്നതിന്റേയും വസ്ത്രം മാറുന്നതിന്റേയും വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തതിന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഒരാളെയാണ് പൊലീസ് പ്രയാഗ്രാജില്‍ വച്ച് അറസ്റ്റ് ചെയ്തത്. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നു.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ താമസിക്കുന്ന അമിത് കുമാര്‍ ഝായാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ നേടുന്നതിനും യൂട്യൂബില്‍ തന്റെ കണ്ടന്റ് ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിനുമായി വിഡിയോകള്‍ ചിത്രീകരിച്ചതായി പ്രതി സമ്മതിച്ചതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനു പുറമെ ബിഎന്‍എസിലെ 296/79 വകുപ്പുകളും ഐടി ആക്ടിലെ പ്രസക്തമായ വ്യവസ്ഥകളും പ്രകാരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha