പാര്‍ലമെന്റിന്റെ ബജറ്റ്സമ്മേളനത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും...

പാര്‍ലമെന്റിന്റെ ബജറ്റ്സമ്മേളനത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. ഗ്രാന്റുകള്‍ക്ക് അനുമതി, മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍ എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന അജന്‍ഡകള്‍.
മണിപ്പുരിലെ പുതിയ അക്രമസംഭവങ്ങളും വോട്ടര്‍പട്ടികയില്‍ കൃത്രിമം നടന്നെന്നും ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിരോധം തീര്‍ക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
ട്രംപ് ഭരണകൂടത്തെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയും പ്രതിപക്ഷം ഉയര്‍ത്തും. വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിട്ടുണ്ടായിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഏപ്രില്‍ നാലുവരെ തുടരുന്നതാണ്.
"\
https://www.facebook.com/Malayalivartha