തെലങ്കാനയിലെ തുരങ്കമിടിഞ്ഞ് കുടുങ്ങിയ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെടുത്തു...കേരളത്തില്‍ നിന്നെത്തിച്ച രണ്ട് കഡാവര്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു കണ്ടെത്തല്‍

തെലങ്കാനയിലെ തുരങ്കമിടിഞ്ഞ് കുടുങ്ങിയ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെടുത്തു...കേരളത്തില്‍ നിന്നെത്തിച്ച രണ്ട് കഡാവര്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു കണ്ടെത്തല്‍
ഗുര്‍പ്രീത് സിംഗ് എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് രണ്ടാഴ്ച്ചയ്ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഗുര്‍പ്രീത് സിംഗിന്റെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജലസേചന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിക്കുകയും ചെയ്തു.
അപകടസ്ഥലത്തു നിന്നും നൂറ് മീറ്റര്‍ മാറി ബോറിങ് മെഷിനില്‍ കുടുങ്ങിയനിലയിലാണ് ഗുര്‍പ്രീതിന്റെ വലതുകൈയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. മെഷീന്‍ മുറിച്ച് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. മൃതദേഹം നാഗര്‍കുര്‍നൂളിലെ ആശുപത്രിയിലേക്ക് മാറ്റി.
ടണലില്‍ മറ്റൊരിടത്തും മൃതദേഹത്തിന്റെ സാന്നിധ്യം നായകള്‍ തിരിച്ചറിഞ്ഞിരുന്നു. ഇവിടെയും പരിശോധന നടക്കുന്നു്. അപകടം നടന്ന ഫെബ്രുവരി 22 മുതല്‍ സൈന്യത്തിന്റെയും ദുരന്തനിവാരണസേനയുടെയും 300 രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
"
https://www.facebook.com/Malayalivartha