തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്... ഇന്ന് മുതല്‍ നാല് ദിവസം മഴ പെയ്യുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്... ഇന്ന് മുതല്‍ നാല് ദിവസം മഴ പെയ്യുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഉയര്‍ന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം നിലനില്‍ക്കുന്നു.
അതുകൊണ്ട് തീരദേശ ജില്ലകളിലും ഉള്‍പ്രദേശങ്ങളിലും ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം
അതേസമയം നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ ചില സ്ഥലങ്ങളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.
അതേസമയം വിരുദുനഗര്‍, ശിവഗംഗ, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളിലും കാരക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും മാര്‍ച്ച് 12, 13 തിയ്യതികളിലും തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ മേഖലകളില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
"
https://www.facebook.com/Malayalivartha