ലിഫ്റ്റില്‍ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദില്‍ ലിഫ്റ്റില്‍ കുടുങ്ങിയ നേപ്പാള്‍ സ്വദേശിയായ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗര്‍ കോളനിയിലെ മുജ്തബ എന്ന അപ്പാര്‍ട്ട്‌മെന്റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നാലര വയസ്സുകാരന്‍ സുരേന്ദര്‍ ആണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകനാണ് സുരേന്ദര്‍. ഗ്രില്ലുകളുള്ള ലിഫ്റ്റായിരുന്നു, ഇത് കുഞ്ഞ് തന്നെ വലിച്ചടച്ച് കുടുങ്ങിപ്പോവുകയായിരുന്നു.
മകനെ കാണാതിരുന്ന മാതാപിതാക്കള്‍ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് ചോരയില്‍ കുളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേപ്പാളില്‍ നിന്ന് ആറ് മാസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. അപ്പാര്‍ട്ട്‌മെന്റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാര്‍ഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha