ഒഡിഷയിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നാല് ദിവസം പൂര്‍ത്തിയാവുന്നു

ഒഡിഷയില്‍ സിഐടിയു നേതൃത്വത്തില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം നാല് ദിവസം പൂര്‍ത്തിയാവുന്നു. ബിജെപി ഭരിക്കുന്ന ഒഡിഷയില്‍ വേതനം വര്‍ധിപ്പിക്കുക, കുടിശിക തീര്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു നേതൃത്വത്തില്‍ സമരം നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് ആശമാര്‍ ഭുവനേശ്വറിലെ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരമാരംഭിച്ചത്. കൊടും ചൂടില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നാല് ആശമാര്‍ തളര്‍ന്ന് വീഴുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കേരളത്തിലെ ആശമാരുടെ സമരത്തിലേക്ക് കുടയും വാഗ്ദാനങ്ങളുമായി ബിജെപി നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തെ സമരത്തെ പാടെ അവഗണിക്കുകയാണ് ബിജെപി.
എല്ലാ മാസവും 10-ാം തിയ്യതിക്കുള്ളില്‍ ഇന്‍സെന്റീവ് നല്‍ണമെന്ന് ആശമാര്‍ ഒഡിഷയില്‍ ആവശ്യമുയര്‍ത്തുന്നു. സംസ്ഥാനത്ത് പുതിയ ബിജെപി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്‍സെന്റീവ് കൃത്യമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആശമാര്‍ക്ക് പരിശീലനം നല്‍കാന്‍ വിദഗ്ദ സേവനം ഉറപ്പാക്കുക എന്ന ആവശ്യവും സമരത്തില്‍ ഉയരുന്നുണ്ട്. പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രായം പരിഗണിക്കാതെ നല്‍കുക എന്നതും ആശമാരുടെ ആവശ്യമാണ്.
https://www.facebook.com/Malayalivartha