ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍...

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജനും തമിഴാച്ചി തങ്കപാണ്ഡ്യന്‍ എംപിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ക്ഷണക്കത്ത്, കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്.
കേരളത്തിന്റെ പിന്തുണ ഉറപ്പ് നല്‍കിയ പിണറായി, സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. ഈ മാസം 22ന് നടക്കുന്ന സമ്മേളനത്തിലേക്ക് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒഡീഷ,പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയുമാആണ് സ്റ്റാലിന്‍ ക്ഷണിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മുതിര്‍ന്ന മന്ത്രി പങ്കെടുക്കാനാണ് സാധ്യതയേറെയുള്ളത്. അതേ സമയം, മാര്‍ച്ച് 22ന് നടക്കുന്ന യോഗത്തില്‍ കര്‍ണാടകയുടെ പ്രതിനിധിയായി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha