മധ്യപദേശിലെ മൊറേനയില്‍ നിന്ന് 6.8 കോടി രൂപ വില മതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു...

മധ്യപദേശിലെ മൊറേനയില്‍ നിന്ന് 6.8 കോടി രൂപ വില മതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. അന്തര്‍ സംസ്ഥാന ലഹരി മാഫിയ സംഘത്തിന്റെ പക്കല്‍ നിന്ന് കാലിത്തീറ്റയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്. 3098 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് ട്രക്കില്‍ കടത്തുന്നതിനിടെയായിരുന്നു പൊലീസ് ഇടപെടല്‍.
മൊറേന ജില്ലയിലെ സവിതാപുര കനാലിനടുത്തുള്ള ദേശീയപാതയിലൂടെ (എന്‍എച്ച് -44) സഞ്ചരിച്ച ട്രക്കില്‍ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതായിരുന്നു പൊലീസ്. കഞ്ചാവ് പിടികൂടിയ ട്രക്ക് ഛത്തീസ്ഗഢ് രജിസ്ട്രേഷന്‍ നമ്പറുള്ളതാണ്. അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ വാഹനം മഹാരാഷ്ട്രയിലെ നാസികില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha