സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന ബസ് ഉടന്‍ നിരത്തിലിറങ്ങും...

സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന ബസ് ഉടന്‍ നിരത്തിലിറങ്ങും. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടു വയ്പ്പാണിത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റേയും (ബിപിസിഎല്‍), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും (സിയാല്‍) സഹകരണത്തോടെയാണ് ബസ് പുറത്തിറങ്ങുക.
ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്ന ബസിന്റെ മാതൃക മാര്‍ച്ച് 12, 13 തീയതികളില്‍ കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഹൈഡ്രജന്‍, റിന്യൂവബിള്‍ എനര്‍ജി ഉച്ചക്കോടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിര്‍മാണത്തിലാണ്. 25 കോടി രൂപയാണ് പ്ലാന്റ് നിര്‍മാണത്തിന്റെ ചെലവ് കണക്കാക്കുന്നത്.
ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഹൈഡ്രജന്‍ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങള്‍ക്കു വൈദ്യുതി നല്‍കാനും ഇവ ഉപയോഗപ്പെടുത്തും. സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, സാങ്കേതികവിദ്യ നല്‍കല്‍ എന്നിവയെല്ലാം ബിപിസിഎല്‍ മേല്‍നോട്ടത്തിലാണ്.പ്ലാന്റിന്റെ കമ്മീഷന്‍ കഴിഞ്ഞാല്‍ ബസ് നിരത്തിലിറക്കാനാണ് സിയാലിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha