ഭാര്യയുടെ കാമുകനുമായി ഭർത്താവ് വിവാഹം ചെയ്തു നൽകി..നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി..ജീവനിൽ ഉള്ള ഭയം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് മറുപടി പറഞ്ഞത്..

ഭാര്യയുടെ കാമുകനുമായി ഭർത്താവ് വിവാഹം ചെയ്തു നൽകി. ഇത് ആദ്യം കേട്ടപ്പോൾ സത്യമാണോ എന്ന് കരുതി , എന്നാൽ സംഭവിച്ചത് തന്നെയാണ് . 8 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയായ ബബ്ലു തന്റെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് ഈ കടുത്ത തീരുമാനമെടുത്തത്. അടുത്തിടെ മീററ്റിൽ കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ച സംഭവമാണ് ബബ്ലുവിനെ ഭയപ്പെടുത്തിയത്.
2017 ലായിരുന്നു ബബ്ലു ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ള രാധികയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഭാര്യ ഒന്നരവർഷത്തോളമായി പ്രണയത്തിലാണെന്ന് കണ്ടെത്തി. ആരുമറിയാതെ നാട്ടിലെത്തി അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു . സംശയം സത്യമെന്ന് തിരിച്ചറിഞ്ഞ ബബ്ലു ഭാര്യയെ ശകാരിക്കുകയോ അവളോട് തർക്കിക്കുകയോ ചെയ്തില്ല. പകരം ഗ്രാമത്തിലെ മുതിർന്നവരെ ഈ ബന്ധത്തെക്കുറിച്ച് അറിയിക്കുകയും ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഒരു ശിവക്ഷേത്രത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ബബ്ലു രാധികയെ വികാസുമായി വിവാഹം കഴിപ്പിച്ചു. നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി. വിശാല മനസ്കനായ ബബ്ലു ഭാര്യയെ കാമുകന് വിറ്റുകൊടുക്കുക മാത്രമല്ല തന്റെ രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാനുംഅവരെ ഒറ്റയ്‌ക്ക് വളർത്താനും തീരുമാനിച്ചു.ജീവനിൽ ഉള്ള ഭയം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് മറുപടി പറഞ്ഞത്.
https://www.facebook.com/Malayalivartha