എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍ രണ്ട് രൂപ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. മാസത്തില്‍ 5 തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഒരു ഇടപാടിന് 23 രൂപ നല്‍കണം. നേരത്തെ 21 രൂപയായിരുന്നു. മേയ് ഒന്നു മുതല്‍ നിരക്കു വര്‍ധന പ്രാബലത്തില്‍ വരും.
അക്കൗണ്ടുള്ള ബാങ്കിലെ എടിഎമ്മില്‍നിന്ന് മാസത്തില്‍ അഞ്ചു തവണ സൗജന്യമായി പണം പിന്‍വലിക്കാം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഇത് ബാധകമാണ്. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് വന്‍നഗരങ്ങളില്‍ മൂന്നു തവണയും നഗരങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി പണം പിന്‍വലിക്കാം.
https://www.facebook.com/Malayalivartha