കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

2025 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമായി.
നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാണ് ഡി.എ. ഇത് 55 ആയി വര്‍ദ്ധിക്കും. 48.66 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭ്യമാകുന്നതാണ്. വര്‍ദ്ധനയിലൂടെ ഖജനാവിന് പ്രതിവര്‍ഷം 6614.04 കോടിയുടെ അധിക ബാദ്ധ്യതയുണ്ടായേക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha