നേരിട്ട് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യം

കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യമുണ്ടെന്ന് കേന്ദ്ര മന്ത്രി. എന്നാല്‍ ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കില്‍ കൗണ്ടറില്‍തന്നെ നേരിട്ടെത്തേണ്ടതാണ്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ബിജെപി എംപി മേധ വിശ്രം കുല്‍ക്കര്‍ണിയുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ ഓണ്‍ലൈനായി തന്നെ പണം റീഫണ്ട് ചെയ്യാനാകും.
സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് വെയ്റ്റിങ് ലിസ്റ്റില്‍ ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വഴിയോ 139ല്‍ വിളിച്ചോ ടിക്കറ്റ് കാന്‍സല്‍ ചെയ്യാ്ന്‍ കഴിയും. എന്നാല്‍ ഒറിജിനല്‍ ടിക്കറ്റുമായി കൗണ്ടറിലെത്തിയാല്‍ മാത്രമാണ് പണം തിരികെ ലഭ്യമാകുക.
"
https://www.facebook.com/Malayalivartha