നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...

നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു പുതുവത്സരത്തിന്റെ തുടക്കമായ ഗുഡി പദ്വയെ അടയാളപ്പെടുത്തുന്ന സംഘത്തിന്റെ പ്രതിപദ പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്.
നേരത്തെ നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സംഘ സ്ഥാപകന്‍ ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും ദ്വിതീയ സര്‍ സംഘചാലക് മാധവ സദാശിവ ഗോള്‍വാള്‍ക്കറുടേയും സ്മാരകങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. രേഷ്ബാഗിലെ സ്മൃതി മന്ദിറില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha