ജമ്മുകാശ്മീര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍19ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര മന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍19ന് ജമ്മുകാശ്മീര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്
ജമ്മു റെയില്‍വേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ താല്‍കാലികമായി കത്രയില്‍ നിന്നാവും സര്‍വീസ് തുടങ്ങുക. കാശ്മീര്‍ താഴ്വരയെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ബൃഹത്തായ സംവിധാനമായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 23ന് ശ്രീമാതാ വൈഷ്‌ണോയ് ദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വന്ദേഭാരതിന്റെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇന്ത്യയിലെ ആദ്യ കേബിള്‍ ബ്രിഡ്ജ് ആയ അഞ്ചി ഖാഡ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം എന്നിവയിലൂടെയും വന്ദേഭാരത് കടന്നുപോകും.
കാശ്മീറിലെ തണുത്ത കാലാവസ്ഥക്കിണങ്ങുന്ന രീതിയിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വന്ദേഭാരത് ഇറക്കുമതി ചെയ്യുന്നതിന് ഇതിനോടകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി .
" f
https://www.facebook.com/Malayalivartha