വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍... ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്താനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം.

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്താനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന് ചേരുന്നതാണ്.
പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും എതിര്‍പ്പിനിടെയാണ് പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
ബജറ്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ കാര്യോപദേശക സമിതി യോഗത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ്. വിവിധ പാര്‍ട്ടികള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് ഇന്ന് സഭയില്‍ ഹാജരാകാനായി ത്രീ ലൈന്‍ വിപ്പ് നല്‍കി. അതേസമയം, ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന് തീരുമാനം.ഇന്ന് സഭാ നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുടെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. ഇന്നലെ കെ.സി വേണുഗോപാലിന്റെ വസതിയില്‍ യുഡിഎഫ് എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും കരുതലോടെ നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha