വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെ പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ... മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് ലോക്‌സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം

മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനു ലോക്‌സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിക്കുകയും ചെയ്തു.
ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമായിരുന്നു ഇത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് സ്പീക്കര്‍ അപ്രതീക്ഷിതമായി പരിഗണിക്കുകയായിരുന്നു.
അസ്വസ്ഥമായ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കാനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ .
കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പുരില്‍ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനായി മെയ്തെയ്, കുക്കി സമുദായങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആളുകള്‍ ക്യാംപുകളില്‍ കഴിയുന്നിടത്തോളം, സ്ഥിതി തൃപ്തികരമാണെന്നു താന്‍ പറയില്ല. സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മണിപ്പുരില്‍ വംശീയ അക്രമം ആരംഭിച്ചത്.
ഉത്തരവ് വന്ന ദിവസം, തങ്ങള്‍ കേന്ദ്ര സേനയെ വ്യോമമാര്‍ഗം അയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ല. 2023 മേയ് മാസത്തില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 260 പേര്‍ മരിച്ചിട്ടുണ്ട്. അവരില്‍ 80 ശതമാനം പേരും ആദ്യ ഒരു മാസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് എന്നും അമിത് ഷാ പറഞ്ഞു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നടന്ന ആക്രമണങ്ങള്‍ താരതമ്യം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്നത്തെ പ്രധാനമന്ത്രിയോ അന്നത്തെ ആഭ്യന്തരമന്ത്രിയോ മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണകാലത്ത് മാത്രമാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്ന ഒരു ധാരണ ഉണ്ടാക്കുകയാണ്, അതു ശരിയല്ലെന്നും അമിത് ഷാ .
"
https://www.facebook.com/Malayalivartha