ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടി... പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലന്‍ഡിലേക്ക്

ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടി... പ്രധാനമന്ത്രി ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടി... പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലന്‍ഡിലേക്ക്. പ്രാദേശിക വികസനം, കണക്ടിവിറ്റി, സാമ്പത്തിക അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മോദിയുടെ യാത്രക്ക് മുന്നോടിയായുള്ള പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല അതിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ബിംസ്റ്റെക്കില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ബിംസ്റ്റെക്ക് രാജ്യങ്ങളിലെ നേതാക്കളെ കാണാനും നമ്മുടെ ജനങ്ങളുടെ താല്പര്യങ്ങള്‍ മനസില്‍വച്ചുകൊണ്ട് ഇന്ത്യയുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനായി ഫലപ്രദമായി ഇടപഴകാനും ഞാന്‍ ആഗ്രഹിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി തായ്ലന്‍ഡ് സന്ദര്‍ശിക്കുന്നത്. തായ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിനു പുറമേ, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, മ്യാന്‍മര്‍ സൈനിക ഭരണകൂട നേതാവ് മിന്‍ ഓങ് ഹ്ലെയിംഗ് എന്നിവരുമായി ബിംസ്റ്റെക് ഉച്ചകോടിയില്‍ മോദി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha