സംവിധായകന്‍ സനോജ് മിശ്രയുടെ അറസ്റ്റ്: താന്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിന്‍വലിച്ചെന്നും യുവതി

സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ പറഞ്ഞതെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. നേരത്തെ യുവതിയുടെ ആരോപണത്തില്‍ ബലാത്സംഗ കുറ്റത്തിന് സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റിലായിരുന്നു. താന്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിന്‍വലിച്ചെന്നും പരാതിക്കാരി വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ്. സനോജിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് യുവതിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സനോജ് മിശ്രയ്ക്കെതിരെ കള്ളക്കേസ് കൊടുക്കാന്‍ നിര്‍മ്മാതാവ് വസീം റിസ്വിയും മറ്റ് നാല് പേരുമാണ് നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കാന്‍ ശ്രമിപ്പോള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു.
'ഞാന്‍ സനോജ് മിശ്രയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനുശേഷം ചിലര്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചു. അതേ സമയത്താണ്, മൊണാലിസ (മഹാകുംഭ് ഫെയിം) സനോജ് മിശ്രയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തത്.
ആ കാലയളവില്‍ ചിലര്‍ വ്യാജ ഫോട്ടോകള്‍ അയച്ചു തന്ന് മാനസികമായി പീഡിപ്പിച്ചു, അതിന്റെ ഫലമായി ഞാന്‍ സനോജ് മിശ്രയ്ക്കെതിരെ കേസ് കൊടുത്തു. പിന്നീട്, സത്യം പറയാന്‍ എനിക്ക് തോന്നി. കേസ് പിന്‍വലിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഞാന്‍ കോടതിയില്‍ പോയപ്പോള്‍, ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി. നിന്നെ ഞാന്‍ ജയിലിലടയ്ക്കും എന്ന് അവര്‍ പറഞ്ഞു.'- എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു യുവതി നേരത്തെ രംഗത്തെത്തിയത്. 2000ല്‍ ത്സാന്‍സിയില്‍ താമസിക്കുന്ന സമയത്ത് ടിക്ക് ടോക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാദ്ധ്യങ്ങളിലൂടെയാണ് സനോജ് മിശ്രയുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞിരുന്നു.
പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദം വളര്‍ന്നു . 2021 ജൂണില്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലേക്ക് എത്താന്‍ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും പരാതിയിലുണ്ടായിരുന്നു. ജീവന്‍ തന്നെ അപകടത്തിലാക്കും എന്ന തരത്തിലായിരുന്നു ഭീഷണി. തുടര്‍ന്ന് അടുത്ത ദിവസം സംവിധായകനെ കാണാനെത്തി. ഇതോടെ റിസോര്‍ട്ടിലേക്ക് കൂട്ടികൊണ്ടു പോവുകയും അവിടെവച്ച് രാസലഹരി വസ്തുക്കള്‍ നല്‍കി ഉപദ്രവിച്ചുവെന്നുമായിരുന്നു പരാതി.
" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></ifra
https://www.facebook.com/Malayalivartha