കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് എട്ട് മരണം... കിണറിന്റെ പഴക്കം 150 വര്‍ഷം

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ എട്ട് പേര്‍ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വ്യാഴാഴ്ച ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണര്‍ ഒരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കിണറില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ ആദ്യം അഞ്ച് പേരാണ് ഇറങ്ങിയത്. അടിത്തട്ടിലെത്തിയപ്പോഴേക്കും ചെളി അടിഞ്ഞ് ചതുപ്പായ കിണറില്‍ അഞ്ചുപേരും കുടുങ്ങി. ചതുപ്പില്‍ താഴ്ന്നു പോയവരെ രക്ഷിക്കാനായി മൂന്നു പേര്‍ കൂടി ഇറങ്ങുകയായിരുന്നു. എന്നാല്‍ ആഴമുള്ള കിണറ്റില്‍ നിറഞ്ഞു നിന്ന വിഷവാതകം മൂലം ഇവര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
നാല് മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ജില്ലാ ഭരണകൂടം, പോലീസ്, എസ്ഡിആര്‍എഫ് ടീമുകള്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.
അതേസമയം സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി . ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കിണര്‍ അടച്ചുപൂട്ടാനും തീരുമാനിച്ച് ജില്ലാഭരണകൂടം
https://www.facebook.com/Malayalivartha