സ്വകാര്യ ബസില്‍ യുവതിയെ മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി

കര്‍ണാടകയിലെ സ്വകാര്യ ബസില്‍ യുവതിയെ മക്കളുടെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. മാര്‍ച്ച് 31 നാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവണഗരെ നഗരത്തിനടുത്തുള്ള ചന്നപുരയ്ക്ക് സമീപത്ത് വച്ച് ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഡ്രൈവര്‍ പ്രകാശ് മഡിവാലറ, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരെയാണ് അരസിക്കെരെ പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 31 ന് ഹാരപ്പനഹള്ളിയിലുള്ള ഉച്ചാങ്കിദുര്‍ഗ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കുട്ടികളുമായി ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞുള്ള അവസാന ബസിലാണ് യുവതി കയറിയത്. ആകെ ബസില്‍ വളരെ കുറച്ച് യാത്രക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാരെല്ലാം അവരവരുടെ സ്റ്റോപ്പുകളില്‍ ഇറങ്ങിയ ശേഷം പ്രതികള്‍ ചന്നപുരയ്ക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കുട്ടികളുടെ മുന്നില്‍ വെച്ച് മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വയലിലുണ്ടായിരുന്ന കര്‍ഷകരും വഴിയാത്രക്കാരുമെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. അതേ സമയം പ്രതികളെ പിടികൂടി കൈമാറിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും, യുവതിയുടെ ഒപ്പ് ശൂന്യമായ കടലാസില്‍ വാങ്ങുക മാത്രമാണ് ചെയ്തതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha