പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാമേശ്വരത്ത്....

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാമേശ്വരത്ത് എത്തും. രാമനവമിയോടനുബന്ധിച്ച് രാമേശ്വരം രാമനാഥ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തും.
രാമനവമിയില്‍ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പൂജകളില്‍ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദര്‍ശനത്തോടനുബന്ധിച്ച് രാമേശ്വരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ടായിരുന്നു. ഒരിക്കലും മറക്കാനായി കഴിയാത്ത അനുഭവമെന്നാണ് ക്ഷേത്രദര്‍ശനത്തെ പ്രധാനമന്ത്രി അന്ന് വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha