കര്‍ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ വാന്‍ ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി...നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ വാന്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കല്‍ബുര്‍ഗി ജില്ലയിലെ നെലോഗി ക്രോസിന് സമീപത്ത് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം നടന്നത്.
ബാഗല്‍കോട്ട് ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ കല്‍ബുര്‍ഗി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്‍ബുര്‍ഗി എസ്പി എ ശ്രീനിവാസുലു സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
സംഭവത്തില്‍ നെലോഗി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച ബംഗളൂരു - മൈസൂര്‍ എക്സ്പ്രസ് വേയില്‍ മാണ്ഡ്യ ജില്ലയ്ക്ക് സമീപത്ത് ബസിന് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചിരുന്നു. പിരിയപട്ടണയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.
" f
https://www.facebook.com/Malayalivartha