റെയ്ഡുകളില്‍ പിടിക്കപ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് പോലീസ്

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും ഹോട്ടലുകളില്‍ നടത്തുന്ന റെയ്ഡുകളില്‍ പിടിക്കപ്പെടുന്നവരെയും പ്രതികളായി കണക്കാക്കരുതെന്ന് മധ്യപ്രദേശ് പോലീസ്. ഇവരെ അറസ്റ്റ് ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും മധ്യപ്രദേശ് പോലീസ് ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ ജില്ലകളിലെയും പോലീസ് സൂപ്രണ്ടുമാര്‍ക്കും (എസ്പിമാര്‍) ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ പോലീസ് കമ്മീഷണര്‍മാര്‍ക്കും ഉത്തരവിന്റെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ട്.
മധ്യപ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (വനിതാ സുരക്ഷ) പ്രജ്ഞാ റിച്ച ശ്രീവാസ്തവ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഹോട്ടലുകളില്‍ നടത്തിയ റെയ്ഡുകളില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി പിടിക്കപ്പെടുന്ന സ്ത്രീകളെ ഇരകളായും ചൂഷണം ചെയ്യപ്പെട്ടവരായും കണക്കാക്കണം.
'1956 ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം ചില ജില്ലകള്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍, ഹോട്ടലുകളുടെയും ധാബകളുടെയും നടത്തിപ്പുകാര്‍ പണം വാങ്ങി ഹോട്ടലുകളുടെയും ധാബകളുടെയും മുറികള്‍ വേശ്യാലയങ്ങളായി നടത്തുന്നത് പലപ്പോഴും കാണാറുണ്ട്. റെയ്ഡിന് ശേഷം പോലീസ് പിടികൂടിയ സ്ത്രീയെ പ്രതിയാക്കുന്നു,' ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha