രാമനവമി ദിനമായ ഇന്നലെ രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

രാമനവമി ദിനമായ ഇന്നലെ രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍ കടല്‍പ്പാലമാണിത്.
വലിയ കപ്പലുകള്‍ക്ക് പാലത്തിനടിയില്‍ കൂടി കടന്നുപോകാനായി കഴിയുന്ന തരത്തിലാണ് നിര്‍മ്മാണം. 72.5 മീറ്റര്‍ നാവിഗേഷന്‍ സ്പാന്‍ 17 മീറ്റര്‍ വരെ ഉയര്‍ത്താന്‍ കഴിയും. രാമേശ്വരം ദ്വീപില്‍ നിന്ന് കരയിലെത്താനായി റെയില്‍ ഗതാഗതത്തിനായി 1914ല്‍ പണിത പാമ്പന്‍ പാലത്തിന് പകരമാണ് എന്‍ജിനിയറിംഗ് വിസ്മയമായ പുതിയ പാലം. 700 കോടിയാണ് നിര്‍മ്മാണ ചെലവ്.
സിംഗിള്‍ ലൈന്‍ മാറി രണ്ട് ട്രാക്കുകളില്‍ ട്രെയിന്‍ ഗതാഗതം സാദ്ധ്യമാകും. നൂറുവര്‍ഷത്തെ ആയുസാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പ്രകടമാക്കിയ മികച്ച ദിവസമെന്ന് പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്ത് മോദി .
പാലത്തിനടിയില്‍ കൂടി കടന്നുപോയ കോസ്റ്റ് ഗാര്‍ഡ് കപ്പലിനെ അഭിവാദ്യം ചെയ്തു. രാമേശ്വരം - താംബരം ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തമിഴ്‌നാട്ടിലെ വിവിധ റെയില്‍-റോഡ് വികസനത്തിന് അടക്കം 8300 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha